തിരുവനന്തപുരം : പാതയോരത്ത് കൊടി തോരണങ്ങൾ കെട്ടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലെനില്‍ സര്‍വകക്ഷിയോഗം ചേരുകയായിരുന്നു. യോഗത്തിലുയര്‍ന്നുവന്ന തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്‍റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Also read:ഹിജാബ് വിധി; ജഡ്‌ജിമാർക്ക് 'വൈ' കാറ്റഗറി സുരക്ഷ, നടപടി വധഭീഷണിയെ തുടർന്ന്
ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത്. സ്വകാര്യ മതിലുകള്‍, കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ കൊടിതോരണങ്ങള്‍ കെട്ടാം. പരിപാടിക്ക് എത്ര ദിവസം മുമ്പ് കെട്ടാമെന്നും എപ്പോള്‍ നീക്കം ചെയ്യാമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം.
സംഘടനകള്‍ക്ക് പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത്- തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തിലുയര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളോട് എല്ലാ രാഷ്‌ട്രീയ കക്ഷികളും യോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.