തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയൊരു സമ്പൂര്‍ണ ലോക്‌ഡൗണിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പൊതു ധാരണ. പ്രതിപക്ഷ നേതാവ് മുന്നോട്ടു വച്ച ഈ നിര്‍ദേശത്തോട് മുഖ്യമന്ത്രിയും സി.പി.എം, ബി.ജെ.പി പ്രതിനിധികളും യോജിച്ചു. വാരാന്ത്യങ്ങളിൽ മിനി ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത് വിജയമായ സാഹചര്യത്തില്‍ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നതുവരെ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതു തുടരും.
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണ്‍ ഇല്ല ; വാരാന്ത്യ മിനി ലോക്‌ഡൗണ്‍ തുടരും - കേരളാ കൊവിഡ്
വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ യോജിപ്പ്
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണ്‍ ഉണ്ടാകില്ല; സര്‍വ്വകക്ഷിയോഗത്തിൽ തീരുമാനമായി
അതേ സമയം രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളും കണ്ടൈയ്‌ന്‍മെന്‍റ് സോണ്‍ പ്രഖ്യാപിക്കലും തുടരാം. മെയ് രണ്ടിലെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ യോജിപ്പുണ്ടായി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തന്നെ ഇക്കാര്യം അണികളെ അറിയിക്കണമെന്നും അതാണ് ഫലപ്രദമായ മാര്‍ഗമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.