കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ആരംഭിച്ചു - കൊവിഡ്

വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം

all party meeting  udf  ldf  pinarayi  ramesh chennithala  തിരുവനന്തപുരം  കൊവിഡ്  മുഖ്യമന്ത്രി
മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ആരംഭിച്ചു

By

Published : Jul 24, 2020, 5:01 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ആരംഭിച്ചു. വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യോഗം ചേരുന്നത്. ലോക്ക് ഡൗൺ സംബന്ധിച്ച് പ്രതിപക്ഷവും യോഗത്തിൽ നിലപാട് വ്യക്തമാക്കും. സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തുടർ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും.


ABOUT THE AUTHOR

...view details