യൂണിവേഴ്സിറ്റി കോളജ് സംഭവം; എസ്എഫ്ഐക്കെതിരെ അഖിൽ - വ്യക്തിവൈരാഗ്യമാണ്
എസ്.എഫ്.ഐ നേതൃത്വത്തെ ചോദ്യം ചെയ്തതാണ് തന്നോടുളള വിരോധത്തിന് കാരണം.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ആക്രമണത്തില്‍ പരിക്കേറ്റ അഖില്‍. കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് അഖില്‍ പറഞ്ഞു. തനിക്കും സുഹ്യത്തുക്കൾക്കും എതിരെ അവർക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. കോളജില്‍ എസ്.എഫ്.ഐയുടെ ഇടിമുറിയുണ്ട്. തന്നെ ഉള്‍പ്പടെ പലരേയും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തെ ചോദ്യം ചെയ്തതാണ് തന്നോടുളള വിരോധത്തിന് കാരണം. നസീമും, ശിവരഞ്ജിത്തും ഉള്‍പ്പടെയുള്ളവര്‍ നിരന്തരം മര്‍ദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് തനിക്ക് കുത്തേറ്റത്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഖിൽ വ്യക്തമാക്കി.