തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിയായി വീണ്ടും എ.കെ ശശീന്ദ്രനെ തെരഞ്ഞെടുത്തു. തോമസ് കെ തോമസ് നിയമസഭ കക്ഷി നേതാവാകും. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലാണ് തീരുമാനം പ്രഖ്യാപിച്ചത്. ശശീന്ദ്രനും തോമസ് കെ തോമസും രണ്ടര വർഷം വീതം മന്ത്രി സ്ഥാനം പങ്കിടണമെന്ന അഭിപ്രായം സംസ്ഥാന സമിതിയിൽ ഉയർന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു.
എ.കെ ശശീന്ദ്രൻ എൻസിപിയുടെ മന്ത്രിയാകും
ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലാണ് തീരുമാനം പ്രഖ്യാപിച്ചത്.
എ.കെ ശശീന്ദ്രൻ എൻസിപിയുടെ മന്ത്രിയാകും
ALSO READ:മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവായുള്ള വികസനമാണ് വേണ്ടത്: പി. പ്രസാദ്
ഒന്നാം പിണറായി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രൻ എലത്തൂരിൽ നിന്നുള്ള എംഎൽഎയാണ്. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. കുട്ടനാട് മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് ഇദ്ദേഹം നിയമസഭയിൽ എത്തുന്നത്.