തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ സ്ഥലം മാറ്റത്തിന് മരംമുറി വിവാദവുമായി ബന്ധമില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കഴിഞ്ഞ രണ്ട് ദിവസമായി സെക്രട്ടേറിയറ്റിൽ വിപുലമായ അഴിച്ചുപണികൾ നടക്കുകയാണ്. അതിൻ്റെ ഭാഗമാണ് റവന്യൂ വകുപ്പിലെ മാറ്റമെന്നും മന്ത്രി പറഞ്ഞു.
മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തി. ഐഎഫ്എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വനം വകുപ്പിന് നേരിട്ട് കഴിയില്ല. അതിന് നടപടി ക്രമങ്ങൾ പാലിക്കണം.ആ കാലതാമസമേ ഉണ്ടാകൂ.