പി കെ ഫിറോസിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എ കെ ബാലൻ - PK foros
സുതാര്യമല്ലാത്ത ഒന്നും തന്‍റെ വകുപ്പിൽ നടന്നിട്ടില്ല. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മണി ഭൂഷണിനെ നിയമിച്ചതെന്നും മന്ത്രി എ കെ ബാലൻ.
എ കെ ബാലൻ
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ നിയമന ആരോപണങ്ങൾ തള്ളി മന്ത്രി എ കെ ബാലൻ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് അടക്കം മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് കിർത്താഡ്സ് സ്ഥിരനിയമനം നൽകി എന്ന ഫിറോസിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് മണിഭൂഷണിനെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞു . ഇന്ന് രാവിലെയാണ് എ കെ ബാലനെതിരെ നിയമന ആരോപണവുമായി പികെ ഫിറോസ് രംഗത്തെത്തിയത്.
മന്ത്രി കെ ടി ജലീലിനെതിരെ ഉയർത്തിയ ബന്ധുനിയമന ആരോപണങ്ങൾക്ക് പിന്നാലെയാണ് പികെ ഫിറോസ് മന്ത്രി എ കെ ബാലനെതിരെ നിയമന വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്