കേരളം

kerala

ETV Bharat / state

CPM UCC Seminar | 'ഇപി ജയരാജന്‍ പങ്കെടുക്കാത്തതില്‍ എന്തിനാണ് വേവലാതി ?'; പരിപാടിയുടെ മഹിമ കെടുത്താന്‍ ശ്രമമെന്ന് എകെ ബാലന്‍ - മാധ്യമങ്ങള്‍ക്ക് എന്തിനാണ് വേവലാതി

യുസിസിക്കെതിരെ കോഴിക്കോട് നടക്കുന്ന സിപിഎം സെമിനാറില്‍ ഇപി ജയരാജന്‍ പങ്കെടുക്കാത്തതില്‍ പ്രതികരണവുമായി എകെ ബാലന്‍. പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപിയ്‌ക്ക് അസംതൃപ്‌തിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു

AK Balan about EP Jayarajan on UCC seminar  EP Jayarajan  AK Balan  UCC seminar  cpm UCC seminar  യുസിസി  സിപിഎം  എകെ ബാലന്‍  ഇപി ജയരാജന്‍  സിപിഎം സെമ്നാര്‍  ൽഡിഎഫ് കൺവീനർ ഇപി ജയരാജൻ  എകെ ബാലന്‍  സിപിഎം സെമിനാറിലെ ഇപി പങ്കാളിത്തം  മാധ്യമങ്ങള്‍ക്ക് എന്തിനാണ് വേവലാതി  അവരുടെ ലക്ഷ്യം പരിപാടിയുടെ മഹിമ കെടുത്തുക
എകെ ബാലന്‍

By

Published : Jul 15, 2023, 3:28 PM IST

എകെ ബാലന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ (യുസിസി) കോഴിക്കോട് സിപിഎം സംഘടിപ്പിച്ച സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ മാധ്യമങ്ങൾക്ക് എന്തിനാണ് വേവലാതിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സിപിഎമ്മോ ഇടത് മുന്നണിയോ സർക്കാരോ എന്തെങ്കിലും നല്ല കാര്യം രൂപപ്പെടുത്തുമ്പോൾ അതിനെ മാന്തിപ്പുണ്ണാക്കുന്ന പരിപാടി മാധ്യമങ്ങൾക്ക് ഉണ്ട്. അതിന്‍റെ തുടർച്ചയായാണ് ഈ വിവാദം ഇപ്പോൾ കുത്തിപ്പൊക്കുന്നതെന്നും എകെ ബാലൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇപി ജയരാജന് ഒരു തരത്തിലുമുള്ള അസംതൃപ്‌തിയുമില്ല. സെമിനാറിന്‍റെ മഹിമ കെടുത്തുക എന്നതാണ് മാധ്യമങ്ങളുടെ താത്‌പര്യം. ഫാസിസത്തെ എതിർക്കാനാണ് സെമിനാർ. അതിലെ എല്ലാ അഭിപ്രായ വ്യത്യാസവും മറന്നാണ് സംഘടനകൾ പങ്കെടുക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സെമിനാറില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. എല്ലാവരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും എകെ ബാലൻ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ പോകാത്തവർ പലരുമുണ്ട്. പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ തങ്ങൾ ആരെയും പ്രത്യേകം, പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ച് നല്ല ധാരണ സിപിഎമ്മിന് ഉണ്ട്.

മുൻപ് നിശ്ചയിച്ച പരിപാടിക്കാണ് തിരുവനന്തപുരത്ത് ഇപി വന്നത്. സെമിനാറിൽ മുസ്‌ലിം ലീഗിനെ കൂടെ കൂട്ടാൻ തങ്ങൾക്ക് ഒരു അജണ്ടയുമില്ല. സെമിനാറിൽ കോണ്‍ഗ്രസിനും പങ്കെടുക്കാം. എന്നാല്‍ കോണ്‍ഗ്രസ് തങ്ങളെ വിളിക്കില്ലെന്നും എകെ ബാലൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജൻ പങ്കെടുക്കില്ലെന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതിന് പിന്നാലെയാണ് എകെ ബാലന്‍റെ പ്രതികരണം.

കോഴിക്കോടാണ് സെമിനാർ നടക്കുന്നത്. എന്നാൽ ഇപി ജയരാജൻ നിലവിലെ തിരുവനന്തപുരത്താണുള്ളത്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഇപി തിരുവനന്തപുരത്ത് എത്തിയത്. എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം ഇപി ജയരാജൻ പാർട്ടി നേതൃത്വവുമായി അത്ര സ്വരചേർച്ചയിലല്ല.

ചികിത്സ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി യോഗങ്ങളിൽ നിന്നടക്കം ജയരാജൻ വിട്ടുനിൽക്കുകയാണ്. ഇതിനിടെയാണ് ഇപി ഇന്ന് (ജൂലൈ 15) ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് നടക്കുന്ന സെമിനാറിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇടത് മുന്നണി കണ്‍വീനറാണെങ്കിലും ഘടക കക്ഷികളുമായുള്ള ഏകോപനം വേണ്ട വിധം നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

also read:CPM Seminar| ഇപി ജയരാജൻ സിപിഎം സെമിനാറിനില്ല, പങ്കെടുക്കുന്നത് ഡിവൈഎഫ്‌ഐ പരിപാടിയില്‍

ABOUT THE AUTHOR

...view details