തിരുവനന്തപുരം:ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുള്ളുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. കെപിസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ മൃദു ഹിന്ദുത്വ സമീപനമെന്ന് പറയുന്നത് തെറ്റാണ്. അതിനെ മൃദു ഹിന്ദുത്വമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് മോദിയെ സഹായിക്കലാണ്. അത്തരം സമീപനം മോദി തിരികെ വരാനെ സഹായിക്കൂവെന്നും എ കെ ആന്‍റണി പറഞ്ഞു. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെ നിര്‍ത്തണം.