കേരളം

kerala

ETV Bharat / state

'കെ സ്വിഫ്‌റ്റ് അന്തകവിത്ത്' ; കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നത് മാനേജ്‌മെന്‍റിന്‍റെ വീഴ്‌ചയെന്ന് എഐടിയുസി

കെ സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ വരുമാനം കവർന്നെടുക്കുന്ന അന്തകവിത്താണെന്ന് എഐടിയുസി

aituc blames ksrtc managment  financial woes of ksrtc  ksrteu general secretary m g rahul interview  കെഎസ്ആര്‍ടിസിയിലെ ശമ്പള മുടക്കം  കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റിന് നേരെയുള്ള വിമര്‍ശനം  കെഎസ്ആർടിഇയു ജനറൽ സെക്രട്ടറി എം ജി രാഹുൽ അഭിമുഖം
കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നത് മാനേജ്‌മെന്‍റിന്‍റെ വീഴ്‌ചയെന്ന് എഐടിയുസി

By

Published : Apr 15, 2022, 5:14 PM IST

തിരുവനന്തപുരം :കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങുന്നത് തൊഴിലാളികൾ വരുമാനം കൊണ്ടുവരാത്തത് കൊണ്ടല്ലെന്നും മാനേജ്മെൻ്റിൻ്റെ വീഴ്ച മൂലമാണെന്നും
എ ഐ ടി യു സി. പ്രതിദിനം 5.25 കോടി രൂപ വരുമാനമുള്ള കോർപ്പറേഷൻ്റെ ചെലവുകൾ നിയന്ത്രിക്കുന്നതിലെ അപാകതയാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കെഎസ്ആർടിഇയു (എഐടിയുസി) ജനറൽ സെക്രട്ടറി എം ജി രാഹുൽ ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ വരവും ചെലവും വെളിപ്പെടുത്തി ധവളപത്രമിറക്കാൻ സർക്കാര്‍ തയ്യാറുണ്ടോയെന്നും എം ജി രാഹുൽ ചോദിച്ചു .

ALSO READ:ആഘോഷങ്ങളില്ലാതെ വിഷു; സമരത്തിനൊരുങ്ങി കെ എസ് ആര്‍ ടി സി ജീവനക്കാര്‍

മാനേജ്മെൻ്റിൻ്റെ ധൂർത്ത് മുറയ്ക്ക് നടക്കുന്നു. കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നില്ല. വരുമാനം കൊണ്ടുവരുന്ന സാധാരണ തൊഴിലാളിയുടെ ശമ്പളമാണ് മുടങ്ങുന്നത്. 30 ദിവസം ജോലി ചെയ്ത ശമ്പളത്തിനായി അടുത്ത 30 ദിവസം സമരം ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാർ.

കെഎസ്ആർടിസി നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. ഇടതുസർക്കാരിൻ്റെ തൊഴിലാളി വർഗ ബോധം മാനേജ്മെൻ്റിന് ഇല്ലാത്തതാണ് തൊഴിലാളിയുടെ മാത്രം ശമ്പളം മുടങ്ങാൻ കാരണം. കെ സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ വരുമാനം കവർന്നെടുക്കുന്ന അന്തകവിത്താണെന്നും എം ജി രാഹുൽ ആരോപിച്ചു.

ABOUT THE AUTHOR

...view details