കേരളം

kerala

ETV Bharat / state

സാങ്കേതിക തകരാർ; തിരുവനന്തപുരം-ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി - technical glitch

അഞ്ച് കുട്ടികൾ ഉൾപ്പെടെ 170 യാത്രക്കാരുമായി പോയ എയർ ഇന്ത്യയുടെ വിമാനമാണ് പറന്നുയർന്ന് അര മണിക്കൂറിനകം തിരിച്ചിറക്കിയത്.

Air India Express flight to Sharjah turns back after take-off due to tech glitch  സാങ്കേതിക തകരാർ  തിരുവനന്തപുരം-ഷാർജ എയർ ഇന്ത്യ വിമാനം  എയർ ഇന്ത്യ വിമാനം  Air India Express  technical glitch  Air India
സാങ്കേതിക തകരാർ; തിരുവനന്തപുരം-ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

By

Published : Sep 13, 2021, 10:56 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. അഞ്ച് കുട്ടികൾ ഉൾപ്പെടെ 170 യാത്രക്കാരുമായി പോയ എയർ ഇന്ത്യയുടെ വിമാനമാണ് പറന്നുയർന്ന് അര മണിക്കൂറിനകം തിരിച്ചിറക്കിയത്. യാത്രക്കാരെ കൂടാതെ ആറ് ക്രൂ അംഗങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു.

തിരിച്ചിറക്കിയ ഉടൻ മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാർജയിലേക്ക് അയച്ചു. തിങ്കളാഴ്‌ച (2021 സെപ്റ്റംബര്‍ 13) രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പറന്നുയർന്ന് അരമണിക്കൂറിന് ശേഷം സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റുമാർ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് പറഞ്ഞു.

Also Read: ഇസ്രായേലിലേക്ക് റോക്കറ്റ് അയച്ച് പലസ്തീൻ; ആക്രമണം തടഞ്ഞുവെന്ന് സൈന്യം

ABOUT THE AUTHOR

...view details