തിരുവനന്തപുരം: മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പു സർവേകൾക്കെതിരെ എ.ഐ.സി.സി. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനും പ്രകടനപത്രിക പുറത്തിറക്കുന്നതിനും മുൻപുള്ള സർവേയ്‌ക്ക് വിശ്വാസ്യതയില്ലെന്നും ഇത്തരം സർവേകൾ ജനഹിതം അട്ടിമറിക്കാനേ സഹായിക്കൂ എന്നും എ.ഐ.സി.സി വക്താവ് പവൻ ഖേര വ്യക്തമാക്കി.
തെരഞ്ഞെടുപ്പു സർവേകൾക്കെതിരെ എ.ഐ.സി.സി - media's election surveys
വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ കേരളത്തിൽ പ്രചാരണത്തിനെത്തുമെന്ന് പവൻ ഖേര അറിയിച്ചു.
പെട്രോളിന് കേന്ദ്രം 'മോദി ടാക്‌സ്' ഏർപ്പെടുത്തിയിരിക്കുകയാണെങ്കിൽ സംസ്ഥാനത്ത് അത് 'പിണറായി ടാക്‌സ്' ആണെന്നും അദ്ദേഹം വിമർശിച്ചു. അധിക നികുതി ഭാരം കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നികുതി കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പിയും എൽ.ഡി.എഫും ജനങ്ങളെ ഭയത്തിലും വിദ്വേഷത്തിലുമാക്കി നിർത്തുകയാണെന്നും യുഡിഎഫിന്‍റേത് ചരിത്രത്തിൽ ഏറ്റവും മികച്ച സ്ഥാനാർഥികളാണെന്നും പവൻ ഖേര പറഞ്ഞു. അതേ സമയം വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ കേരളത്തിൽ പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.