കേരളം

kerala

ETV Bharat / state

ആറ്റിങ്ങലില്‍ പ്രകാശ വിജയം: യുഡിഎഫിന് ഉജ്ജ്വല ജയം നല്‍കി അടൂർ പ്രകാശ് - യുഡിഎഫ്

മുന്‍മന്ത്രി എന്ന നിലയിലെ പ്രവര്‍ത്തന മികവും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു നേതാവെന്ന നിലയിലുള്ള മണ്ഡലത്തിലെ വ്യക്തി ബന്ധവും പ്രകാശിന് തുണയായി

അടൂര്‍ പ്രകാശിന് ഉജ്ജ്വല ജയം

By

Published : May 23, 2019, 8:34 PM IST

ആറ്റിങ്ങൽ: മൂന്ന് പതിറ്റാണ്ടായുള്ള ഇടതു പടയോട്ടത്തിന് അന്ത്യം കുറിച്ച് ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് ഉജ്ജ്വല ജയം. എ.സമ്പത്തിന്‍റെ ഹാട്രിക്ക് മോഹം തകര്‍ത്താണ് അടൂര്‍ പ്രകാശ് ആറ്റിങ്ങലിലെ എല്‍ഡിഎഫ് കുത്തക തകര്‍ത്തത്. തെക്കന്‍ കേരളത്തില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമായ മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരായ ശക്തമായ ജനവികാരമാണ് അടൂര്‍ പ്രകാശിന്‍റെ വിജയത്തിന് വഴിയൊരുക്കിയത്. 1991 ലെ രാജീവ് ഗാന്ധി സഹതാപ തരംഗത്തില്‍ പോലും എല്‍ഡിഎഫിനൊപ്പം ഉറച്ചു നിന്ന പാരമ്പര്യമുള്ള പഴയ ചിറയിൻകീഴ് മണ്ഡലത്തിന്‍റെ പുതിയ രൂപമായ ആറ്റിങ്ങല്‍ മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നത്.

ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് ഉജ്ജ്വല ജയം

എസ്എന്‍ഡിപിയുടെയും ശിവഗിരി മഠത്തിന്‍റെയും ശക്തമായ പിന്തുണ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ സമ്പത്തിന് ലഭിച്ചു കൊണ്ടിരുന്നത് മറികടക്കുക എന്ന തന്ത്രമാണ് അടൂര്‍ പ്രകാശിലൂടെ യുഡിഎഫ് പയറ്റിയത്. ഈ തന്ത്രം വിജയം കാണുക മാത്രമല്ല ശബരിമല മുന്‍ നിര്‍ത്തി യുഡിഎഫ് നടത്തിയ മേഖല റാലികള്‍ ഉള്‍പ്പടെ വോട്ടര്‍മാരില്‍ വന്‍ സ്വാധീനമുണ്ടാക്കിയെന്നതാണ് പ്രകാശിന്‍റെ വിജയം സൂചിപ്പിക്കുന്നത്. ശബരിമല വിഷയം ആറ്റിങ്ങലില്‍ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നതിന് തെളിവാണ് ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകല്‍ നേടാനായത് തെളിയിക്കുന്നത്. മുന്‍മന്ത്രി എന്ന നിലയിലെ പ്രവര്‍ത്തന മികവും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു നേതാവെന്ന നിലയിലുള്ള മണ്ഡലത്തിലെ വ്യക്തി ബന്ധവും പ്രകാശിന് തുണയായി.

ABOUT THE AUTHOR

...view details