തിരുവനന്തപുരം: വര്‍ഗീയതയെ എതിര്‍ക്കുന്ന ആര്‍ക്കുമെതിരെ ഉയരാവുന്ന ഭീഷണിയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും സംഘപരിവാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭീഷണിക്ക് അടൂര്‍ നല്‍കിയ മറുപടി മുഴുവന്‍ കേരള ജനതയുടെയും മറുപടിയാണെന്നും കോടിയേരി പറഞ്ഞു. അടൂരിന് പിന്തുണയുമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂരിന് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ല: പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍ - ബിജെപി
അടൂരിനെതിരായ ആക്രോശം ഒറ്റപ്പെട്ടതല്ലെന്നും കേരളത്തിനെതിരായ ഭീഷണിയാണെന്നും കോടിയേരി.
ഭീഷണിക്ക് അടൂര്‍ നല്‍കിയ മറുപടി മുഴുവന്‍ കേരള ജനതയുടെയും മറുപടിയാണെന്നും കോടിയേരി
അടൂരിനെതിരായ ആക്രോശം ഒറ്റപ്പെട്ടതല്ല. ഇത് കേരളത്തിനെതിരായ ഭീഷണിയാണെന്നും മത നിരപേക്ഷത വെല്ലുവിളി നേരിടുന്നുവെന്നും കോടിയേരി പറഞ്ഞു. അടൂരിനെതിരായ ആക്രോശത്തെ കേരളത്തിലെ ഒരു വിഭാഗം ബിജെപി നേതാക്കളും അംഗീകരിക്കുകയാണ്. തങ്ങളെ എതിര്‍ക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ നിയമനിര്‍മ്മാണമാണ് കേന്ദ്രം നടത്തുന്നത്. കാര്‍ട്ടൂണ്‍ വരച്ചും കവിയരങ്ങ് സംഘടിപ്പിച്ചുമാണ് അടൂരിനെതിരായ ഭീഷണിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്.
Last Updated : Jul 30, 2019, 2:17 AM IST