തിരുവനന്തപുരം :എണ്‍പതിന്‍റെ നിറവിലുള്ള വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ആശംസകളുമായി കേരളം. മലയാള സിനിമയെ ലോകത്ത് ശ്രദ്ധേയമായി അടയാളപ്പെടുത്തിയ വിഖ്യാത സംവിധായകന് സിനിമാതാരങ്ങളും സാംസ്കാരിക പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ആശംസകള്‍ നേര്‍ന്നു.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ നേരിട്ടെത്തി ഭാവുകങ്ങള്‍ അറിയിച്ചു. മുൻ എംപി പന്ന്യൻ രവീന്ദ്രൻ, ക്ലിമ്മിസ് കത്തോലിക്ക ബാവ, നടന്മാരായ ഇന്ദ്രൻസ്, മമ്മൂട്ടി തുടങ്ങി പ്രമുഖരും അല്ലാത്തവരും നേരിട്ടും അല്ലാതെയും ആശംസകള്‍ അര്‍പ്പിച്ചു. മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും അഭിമാനമാണ് അടൂരെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
Also Read: അടൂരിന്‍റെ ചിത്രങ്ങളെ കാരിക്കേച്ചറാക്കി മമ്മൂട്ടിയുടെ പിറന്നാൾ ആശംസ