കേരളം

kerala

ETV Bharat / state

കൊലവിളി മുദ്രാവാക്യത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം - adjournment motion assembly rejected

അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. സ്പീക്കർ സർക്കാരിന്‍റെ പാവയെന്ന് പ്രതിപക്ഷം ആരോപിച്ചു.

തിരുവനന്തപുരം  സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം  കൊലവിളി മുദ്രാവാക്യം  സ്പീക്കർ സർക്കാരിന്‍റെ പാവ  പ്രതിപക്ഷം ആരോപിച്ചു  speaker p sreeramakrishnan  adjournment motion assembly rejected  opposition against speaker
കൊലവിളി മുദ്രാവാക്യത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

By

Published : Jan 22, 2021, 12:13 PM IST

Updated : Jan 22, 2021, 12:30 PM IST

തിരുവനന്തപുരം:കണ്ണൂരിലെ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം സംബന്ധിച്ച പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കർ. അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. കണ്ണൂർ മയ്യിലിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യമുയർത്തി സിപിഎം പ്രവർത്തകർ നടത്തിയ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടി പ്രാദേശികമായി നടത്തിയ പ്രകടത്തിൻ്റെ പേരിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാടെടുക്കുകയായിരുന്നു.

കൊലവിളി മുദ്രാവാക്യത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം

സാധാരണ രാഷ്ട്രീയ പാർട്ടി നടത്തിയ പ്രകടനമല്ലെന്നും കോൺഗ്രസ് ലീഗ് പ്രവർത്തകരെ കൊന്ന് തള്ളുമെന്ന് പറഞ്ഞ് നടത്തിയ പ്രകടനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊലവിളി മുദ്രാവാക്യങ്ങൾ നാട്ടിലെ ജനങ്ങൾക്ക് ഉണ്ടാകുന്ന ഭയശങ്കയാണ് സഭയിൽ ചർച്ച ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ നോട്ടീസ് അനുവദിക്കാനാവില്ലെന്ന നിലപാടിൽ സ്പീക്കർ ഉറച്ച് നിന്നതോടെ പ്രതിക്ഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് സഭ മറ്റ് നടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

സ്പീക്കർ സർക്കാരിൻ്റെ പാവയായി മാറിയെന്നതിൻ്റെ ഉദാഹരണമാണ് സഭയിൽ നടന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്ത് ചെയ്താലും സംരക്ഷിക്കാൻ മുഖ്യമന്ത്രിയും സർക്കാരും ഉള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ സിപിഎം പ്രവർത്തകർ ആവർത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും ഗുരുതരമായ മുദ്രാവാക്യം മുഴക്കിയിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് കേസ് എടുത്തതെന്ന് സണ്ണി ജോസഫ് ആരോപിച്ചു.

Last Updated : Jan 22, 2021, 12:30 PM IST

ABOUT THE AUTHOR

...view details