തിരുവനന്തപുരം: അടിമലത്തുറ കോട്ടുകാൽ പഞ്ചായത്തിലെ അമ്പലത്തിമൂല വാർഡിലെ ജനങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടത്തിലാണ്. മൂന്ന് ദിവസമായി ഇവർക്ക് ശുദ്ധജലം കിട്ടിയിട്ട്. പുതിയ പൈപ്പിടൽ പണികൾക്കിടെയാണ് നിലവിലെ പൈപ്പ് ലൈൻ പൊട്ടിയത്.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് മലിനജലം കുടിക്കേണ്ട ഗതികേടിൽ അടിമലത്തുറയിലെ ജനങ്ങൾ - thiruvananthapuram
പുതിയ പൈപ്പിടൽ പണികൾക്കിടെയാണ് നിലവിലെ പൈപ്പ് ലൈൻ പൊട്ടിയത്
പൈപ്പ് പൊട്ടിയതിനെ തുടർന്ന് മലിനജലം കുടിക്കേണ്ട ഗതികേടിൽ അടിമലത്തുറയിലെ ജനങ്ങൾ
അറ്റകുറ്റ പണി നടത്തി ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാൻ കരാറുകാരൻ തയാറായില്ല. മൂന്ന് ദിവസമായിട്ടും വിഷയത്തിൽ നടപടി സ്വീകരിക്കാതെ സർക്കാർ വകുപ്പുകളും മാറി നിൽക്കുകയാണ്. ഇതോടെ പൈപ്പ് പൊട്ടി ഒഴുകുന്ന ജലം ആഹാരം പാകം ചെയ്യാനും മറ്റുമായി ഉപയോഗിക്കുകയാണ് ഇവിടത്തുകാർ.