കേരളം

kerala

By

Published : Sep 5, 2019, 8:54 PM IST

Updated : Sep 6, 2019, 1:33 AM IST

ETV Bharat / state

എസ്.സുധേഷ്‌ കുമാറിനെ മാറ്റി; ആര്‍ ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പദവിയിലെത്തുന്നത് രണ്ടാം തവണ.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

തിരുവനന്തപുരം:എ.ഡി.ജി.പി എസ്.സുധേഷ്‌ കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് നീക്കി. എ.ഡി.ജി.പി ആര്‍ ശ്രീലേഖയെ പുതിയ കമ്മിഷണറായി നിയമിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സുധേഷ്‌ കുമാറിന് പകരം സ്ഥാനം നല്‍കിയിട്ടില്ല. നിലവില്‍ സോഷ്യല്‍ പൊലീസിങ് ആന്‍ഡ് ട്രാഫിക്കിങിന്‍റെ എഡിജിപിയാണ് ശ്രീലേഖ. ഇത് രണ്ടാം തവണയാണ് ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പദവിയിലെത്തുന്നത്.

മോട്ടോര്‍ വാഹന വകുപ്പില്‍ ജീവനക്കാരുടെ സ്ഥലം മാറ്റവുമയി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ സുധേഷ്‌കുമാര്‍ തയ്യാറാക്കിയ ലിസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ലിസ്റ്റ് റദ്ദാക്കണമെന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം സുധേഷ് കുമാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് മന്ത്രി ഇടപെട്ട് ലിസ്റ്റ് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്നുള്ള അദ്ദേഹത്തിന്‍റെ സ്ഥാനചലനം എന്നാണ് സൂചന.

Last Updated : Sep 6, 2019, 1:33 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details