കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അധിക യാത്ര ബത്ത; അനുവദിച്ചത് 38.59 ലക്ഷം - സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി
ബജറ്റില്‍ വകയിരുത്തിയ യാത്രബത്തയ്‌ക്ക് പുറമെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും 38.59 കോടി രൂപ അനുവദിച്ചു. ബജറ്റില്‍ അനുവദിച്ച തുക തീര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും തുക അനുവദിച്ചത്. ലൈഫ് പദ്ധതിക്ക് വകയിരുത്തിയത് 717 കോടി, ചെലവഴിച്ചത് 7.05 ശതമാനം മാത്രമെന്ന് ആസൂത്രണ ബോര്‍ഡ്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അധിക യാത്ര ബത്ത
By
Published : Apr 3, 2023, 7:44 PM IST
തിരുവനന്തപുരം: ട്രഷറി നിയന്ത്രണം ഉള്‍പ്പെടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ബത്ത നല്‍കുന്നതിന് മാത്രമായി ബജറ്റില്‍ നിന്ന് അധികമായി ധനവകുപ്പ് അനുവദിച്ചത് 38.59 കോടി രൂപ. 2022-23 സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ വകയിരുത്തിയ 2.50 കോടി രൂപയ്ക്ക് പുറമേയാണിത്. ഇതിനായി ഈ വര്‍ഷം മാര്‍ച്ച് 20ന് 18,59,000 രൂപയും മാര്‍ച്ച് 27ന് 20 ലക്ഷം രൂപയും അനുവദിച്ച് കൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ബത്തയായി 2.5 കോടി രൂപ വകയിരുത്തിയെങ്കിലും ഈ പണം പൂര്‍ണമായും തീര്‍ന്നു. ഇതോടെ കഴിഞ്ഞ മൂന്ന് മാസമായി മന്ത്രിമാരുടെ യാത്ര ബത്ത നല്‍കുന്നത് മുടങ്ങി. ഇതോടെ മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യം മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. അടിയന്തരമായി പണം അനുവദിക്കാന്‍ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അധിക യാത്ര ബത്ത
സാധാരണയായി ഒന്നാം തീയതി തന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം ലഭിക്കും. ടിഎ ബില്ലുകള്‍ ഒന്നാം തീയതി തന്നെ സമര്‍പ്പിക്കാറുണ്ടെങ്കിലും പത്താം തീയതിയോടെയാണ് ബില്ലുകള്‍ മാറി നല്‍കുന്നത്. എന്നാല്‍ വകയിരുത്തിയ പണം തീര്‍ന്നതോടെ മൂന്ന് മാസമായി ഇത് മുടങ്ങി. ഇതോടെയാണ് മന്ത്രിമാര്‍ പരാതിയുമായി രംഗത്തെത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്ന് പോകുന്നത് കാരണം ട്രഷറിയില്‍ നിന്ന് ബില്ലുകള്‍ മാറുന്നതിന് കടുത്ത നിയന്ത്രണമാണ് വരുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അധിക യാത്ര ബത്ത
ഇതിനിടയിലാണ് മാര്‍ച്ച് മാസത്തില്‍ രണ്ട് തവണയായി അധിക തുക മന്ത്രിമാര്‍ക്ക് അനുവദിച്ച് കൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലം 12000 കോടി രൂപ കരാറുകാര്‍ക്ക് നല്‍കാന്‍ ഇതുവരെ ആയിട്ടില്ല. 2 വര്‍ഷത്തോളമായി ആശ്വാസ കിരണം പദ്ധതി ധന സഹായം മുടങ്ങിക്കിടക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ 5 ഗഡു ക്ഷാമ ബത്ത കുടിശികയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതത്തിന്‍റെ മൂന്നാം ഗഡു നല്‍കിയത് മാര്‍ച്ച് 30ന് മാത്രമാണ്. അതായത് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് തൊട്ടു മുന്‍പത്തെ ദിവസം. അതായത് ഒരു ദിവസം കൊണ്ട് മുഴുവന്‍ പണവും വിനിയോഗിക്കേണ്ട സ്ഥിതി.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിച്ചതായി കാണിക്കുകയും എന്നാല്‍ ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാല്‍ ഒരു രൂപ പോലും അനുവദിക്കേണ്ടതില്ലാത്ത സ്ഥിതിയും. മാര്‍ച്ച് 28 മുതല്‍ ട്രഷറിയില്‍ നിന്ന് ബില്ല് മാറുന്നതിന് കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇത് കാരണം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബില്ലുകള്‍ മാറാന്‍ കഴിയാത്ത സ്ഥിതി സംജാതമായി.
6252.65 കോടിയുടെ ബില്ലുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ പെന്‍റിങ് ബില്ലായി ട്രഷറിയിലുള്ളത്. ട്രഷറിയിലെ പെന്‍റിങ് ബില്ലുകള്‍ കൂടി കണക്കാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 83.50 ശതമാനം ചെലവഴിച്ചു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് ചെലവഴിച്ചത് 71.73 ശതമാനം മാത്രമെന്ന് ആസൂത്രണ ബോര്‍ഡിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച ലൈഫ് മിഷന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത് 717 കോടി രൂപയാണ്. ഇതില്‍ 7.05 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിക്കാനായിട്ടുള്ളത്.
വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ തുകയും ചെലവഴിച്ച ശതമാനവും: