കേരളം

kerala

ETV Bharat / state

കൊവിഡ്; സംസ്ഥാനത്ത് ശനിയാഴ്‌ച മുതല്‍ അധിക നിയന്ത്രണങ്ങള്‍

ജൂണ്‍ 5 മുതല്‍ 9 വരെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അവശ്യ വസ്തുക്കൾ വില്‍ക്കുന്ന കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്‌ക്ക് മാത്രമേ ഇക്കാലയളവിൽ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു.

covid restrictions kerala  additional covid restrictions kerala  ശനിയാഴ്‌ച മുതല്‍ അധിക നിയന്ത്രണങ്ങള്‍  കൊവിഡ് നിയന്ത്രണങ്ങൾ  കൊവിഡ് അവലോകന യോഗം  covid Review Meeting  pinarayi vijayan  കൊവിഡ് കേരള  kerala covid
കൊവിഡ്; സംസ്ഥാനത്ത് ശനിയാഴ്‌ച മുതല്‍ അധിക നിയന്ത്രണങ്ങള്‍

By

Published : Jun 3, 2021, 7:55 PM IST

തിരുവനന്തപുരം:കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. വ്യാഴാഴ്‌ച ചേർന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ജൂണ്‍ 5 മുതല്‍ 9 വരെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അവശ്യ വസ്തുക്കൾ വില്‍ക്കുന്ന കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്‌ക്ക് മാത്രമേ ഇക്കാലയളവിൽ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ നാലിന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ക്കും ജൂണ്‍ നാലിന് തുറക്കാം.

Also Read: സംസ്ഥാനത്ത് 18,853 പേർക്ക് കൂടി കൊവിഡ് ; 153 മരണം

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല

സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ ഏഴ് എന്നാണ് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ള ആളുകള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കൊവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാന തലത്തില്‍ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കുന്നത് സംബന്ധിച്ചും ഉന്നതതല യോഗം ആലോചന തുടങ്ങി. ഏത് കാറ്റഗറിയിലുള്ള മരണമാണെന്നതിന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

മൂന്നാം തരംഗം; തയ്യാറായി കേരളം

മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ സംസ്ഥാനം ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആള്‍ക്കൂട്ടം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്‌സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.

Also Read: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്‌ച്ച

ഫ്‌ളാറ്റുകളില്‍ കൊവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ അതത് ഫ്‌ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്‌ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായമായ റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബര്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നല്‍കും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കും.

ABOUT THE AUTHOR

...view details