തിരുവനന്തപുരം : വിഴിഞ്ഞം സമരം അവസാനിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ തുറമുഖ നിര്‍മാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും നിർമാണ സാമഗ്രികൾ എത്തിക്കാൻ തയാറാണെന്നും കമ്പനി പറഞ്ഞു.
സമരം തീർന്നതിൽ സന്തോഷമുണ്ടെന്നും ലത്തീൻ അതിരൂപതയെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. സമരം ഒത്തുതീര്‍ന്നതില്‍ സമാധാന ദൗത്യസംഘം സന്തോഷമറിയിച്ചു. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതില്‍ തീരുമാനമായത്. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്‌ച നടന്നത്.