തിരുവനന്തപുരം :സഹപ്രവര്‍ത്തക നല്‍കിയബലാത്സംഗ കേസിൽ അദാനി ഗ്രൂപ്പിന്‍റെ മുതിർന്ന ഉദ്യോഗസ്ഥനും വിമാനത്താവളം മുൻ ചീഫ് ഓപ്പറേറ്ററുമായ മധുസൂദന റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വഷണത്തിനിടെ ഇയാൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തുടർന്നാണ് ഇയാൾ ചോദ്യം ചെയ്യല്ലിനായി തുമ്പ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. മൊബൈൽ ഫോൺ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്ത റാവുവിനെ വൈദ്യ പരിശോധനയ്ക്ക് അയച്ചു.