കേരളം

kerala

ETV Bharat / state

Binu B Kamal Arrested Sexual Assault In KSRTC: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ - ലൈംഗികാതിക്രമം ആർടിസ്റ്റ് ബിനു ബി കമൽ പിടിയിൽ

Television Star Arrested Binu B Kamal Sexual Assault On Young Woman: തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് പോകും വഴി കെഎസ്ആർടിസി ബസിൽ അടുത്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ ടെലിവിഷൻ താരം ബിനു ബി കമലിന് എതിരെ കേസ്.

Actor Binu B Kamal Arrested in Sexual Assault  Binu B Kamal Sexual Assault In KSRTC  Binu B Kamal Sexual Assault case  television star Binu B Kamal ksrtc issue  കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം  ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ  ബിനു ബി കമൽ കെഎസ്‌ആർടിസി  ബിനു ബി കമൽ  ലൈംഗികാതിക്രമം ആർടിസ്റ്റ് ബിനു ബി കമൽ പിടിയിൽ  Binu B Kamal
Actor Binu B Kamal Arrested in Sexual Assault In KSRTC

By ETV Bharat Kerala Team

Published : Oct 12, 2023, 11:50 AM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പ്രശസ്‌ത ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ (Actor Binu B Kamal Arrested in Sexual Assault In KSRTC). തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് പോകും വഴി ബസിൽ അടുത്തിരുന്ന കൊല്ലം സ്വദേശിയായ 21കാരിയോട് ബിനു അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചപ്പോൾ ഇയാൾ ബസിൽ നിന്നിറങ്ങിയോടി. തുടർന്ന് യാത്രക്കാർ ഇയാളെ പിടികൂടുകയും ബിനുവിനെ യാത്രക്കാർ ചേർന്ന് പോലീസിന് കൈമാറുകയായിരുന്നു.

വിമാനത്തിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയതായി യുവനടി:മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയിൽ സഹയാത്രികൻ അപമര്യാദയോടെ പെരുമാറിയതായി യുവ നടിയുടെ പരാതിയിൽ ഇന്ന് മൊഴി രേഖപ്പെടുത്തി. (Passenger misbehaved in flight to actress). കുറ്റാരോപിതനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിക്കും. നെടുമ്പാശ്ശേരി പൊലീസിന് യുവനടി ഇമെയിൽ വഴി പരാതി നൽകിയിരുന്നു.

ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ അവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണ് എന്നും യുവനടിയുടെ പരാതിയിൽ പറയുന്നു. 12C സീറ്റിൽ ഇരുന്ന ഒരു യാത്രക്കാരൻ സീറ്റിന്‍റെ സ്ഥാനം സംബന്ധിച്ച് യുക്തിയില്ലാതെ തർക്കം ഉന്നയിക്കുകയും അപമര്യാദയോടെ പെരുമാറുകയും, ശരീരത്തിൽ സ്‌പർശിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. മുംബൈ- കൊച്ചി എയർ ഇന്ത്യ വിമാനത്തിന്‍റെ യാത്ര രേഖകൾ ഉൾപ്പെടെ നടി പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമത്തിലുടെയാണ് നടി തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ എ ഐ 681 വിമാനത്തില്‍ താൻ അഭിമുഖീകരിച്ച അസ്വസ്ഥജനകമായ ഒരു സംഭവം ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും നിങ്ങളുടെ പിന്തുണ ആവശ്യമാണന്നും നടി ആവശ്യപ്പെട്ടു. മദ്യപിച്ചെത്തിയ ഒരു സഹയാത്രികൻ വിമാനയാത്രക്കിടെ തന്നെ ശല്യപ്പെടുത്തി.

യാത്രക്കിടെ തന്നെ സംഭവം ക്യാബിൻ ക്രൂവിനെ അറിയിച്ചു. എന്നാൽ, ടേക്ക്ഓഫിന് തൊട്ടുമുമ്പ് എന്നെ മറ്റൊരു സീറ്റിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് അവർ ചെയ്‌തത്. മറ്റൊരു നടപടിയും അവർ സ്വീകരിച്ചില്ല. കൊച്ചി എയർപോർട്ടിൽ ഇറങ്ങിയ ശേഷം പ്രശ്‌നം എയർപോർട്ട് അധികൃതരെയും എയർലൈൻ അധികൃതരെയും അറിയിച്ചു. അവരാണ് എയർപോർട്ടിലെ പൊലീസ് എയ്‌ഡ്‌ പോസ്റ്റിൽ പരാതി നൽകാൻ നിർദേശിച്ചത്. ഈ വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും, ഉചിതമായ നടപടികൾ കൈക്കൊള്ളാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്യാൻ നിങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് നടി സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. നിരവധിയാളുകൾ നടിക്ക് പിന്തുണയുമായി എത്തി.

Also read:Actress Alleges Harassment On Flight വിമാന യാത്രയിൽ യുവ നടിക്കെതിരെ മോശം പെരുമാറ്റം, കുറ്റോരോപിതനെ ഇന്ന് ചോദ്യം ചെയ്യും

ABOUT THE AUTHOR

...view details