തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്‍റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്.
ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്നും അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവിന് വേണ്ടി ഉണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ തുറന്ന് പറച്ചിൽ. പൾസർ സുനിക്കെതിരെയും ആര്‍. ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തലുകൾ നടത്തി. പൾസർ സുനി ഇതുപോലെ പല നടിമാരുടെയും ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കരിയര്‍ തകര്‍ച്ച ഭയന്ന് പലരും പുറത്ത് പറയാതെ പണം നൽകി സെറ്റിൽ ചെയ്‌തെന്നും ശ്രീലേഖ വെളിപ്പെടുത്തി.
ശ്രീലേഖ ഐപിഎസ് പറഞ്ഞത്:നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുളള നടിമാര്‍ പള്‍സര്‍ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ പകർത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്‌തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്‍റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതുകൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്‌തുവെന്ന് പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയും. പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്ന ഒരാള്‍ ആ നിമിഷം തന്നെ അത് പറയും.