തിരുവനന്തപുരം:പാലക്കാട് നടന്ന മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. മാവോയിസ്റ്റ് വേട്ട ഉണ്ടായാൽ 48 മണിക്കൂറിനുള്ളിൽ കമ്മിഷനെ വിവരമറിയിക്കണമെന്നാണ് നിയമം. എന്നാല്‍ സിറ്റിങിനായി തിരുവനന്തപുരത്ത് ആയിരുന്നതിനാല്‍ വിവരം ലഭിച്ചിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
മാവോയിസ്റ്റ് വേട്ട; പരിശോധനക്ക് ശേഷം നടപടിയെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ - dm mulai
ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തു
ഡല്‍ഹിയിലെത്തിയ ശേഷം ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തു പറഞ്ഞു. വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച് കമ്മീഷന് പരാതിയൊന്നും ലഭിച്ചിട്ടിലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മനുഷ്യാവകാശ സംരക്ഷണത്തില്‍ ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ പൂര്‍ണ തൃപ്‌തി രേഖപ്പെടുത്തി. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളായ ജസ്റ്റിസ് പന്ത്, ഡോക്ടർ ഡി.എം. മുലായ്, ജ്യോതിക കൈയ്റ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.