തിരുവനന്തപുരം: നെയ്യാറ്റിന്‍കര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത ആൺ സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ടയിലും കഴുത്തിലും ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചാണ് അത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ റിമാഡ് ചെയ്യുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. സെല്ലിനുള്ളില്‍ പ്രതിക്ക് ബ്ലയിഡ് ലഭിച്ചത് എങ്ങനെയെന്ന കാര്യത്തിൽ നെയ്യാറ്റിന്‍കര പൊലീസ് വ്യക്തമായ മറുപടി നൽകുന്നില്ല. അതേസമയം ജോമോനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു - പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
നെയ്യാറ്റിന്‍കര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത ആൺ സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്
തിരുവനന്തപുരത്ത് കസ്റ്റഡിയിലായിരുന്ന പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കഴിഞ്ഞ എട്ടിനാണ് ജോമോന്‍റെ പെൺസുഹൃത്ത് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സംഭവ സമയം ജോമോൻ കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നതായും പെൺകുട്ടിയെ മർദ്ദിച്ചതായും മരിച്ച പെൺകുട്ടിയുടെ സഹോദരി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പള്ളിച്ചിലിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതിയന്നൂർ സ്വദേശികളായ രാജൻ, അമ്പിളി ദമ്പതികളുടെ മരണത്തിന് ശേഷം നെയ്യാറ്റിൻകര പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു സംഭവം കൂടിയാണ് ജോമോന്‍റെ ആത്മഹത്യാശ്രമം.