തിരുവനന്തപുരം:സംസ്ഥാന അതിർത്തിയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്ത്. കന്യാകുമാരി സ്വദേശികളായ അബ്‌ദുൾ ഷമീം (29), തൗഫീഖ് (27) എന്നിവരുടെ ചിത്രങ്ങളാണ് കേരള പൊലീസ് മാധ്യമങ്ങൾക്ക് കൈമാറിയത്. ഇന്നലെ രാത്രി പത്ത് മണിക്കാണ് മാർത്താണ്ഡം സ്വദേശിയും കളിയിക്കവിള സ്റ്റേഷനിലെ എസ്എസ്ഐയുമായ വിൻസന്‍റിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.
പൊലീസുകാരനെ വെടിവെച്ചതായി സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്ത് - പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം
അബ്‌ദുൾ ഷമീം (29), തൗഫീഖ് (27) എന്നിവരുടെ ചിത്രങ്ങളാണ് കേരള പൊലീസ് മാധ്യമങ്ങൾക്ക് കൈമാറിയത്
കൃത്യ നിർവഹണത്തിന് ശേഷം ഓടിപോയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്‌നാട് പൊലീസ് കണ്ടെത്തി നൽകി. കേരള അതിർത്തി ആയതിനാൽ കേരള പൊലീസിന്‍റെ സഹായവും തമിഴ്‌നാട് പൊലീസ് തേടിയിരുന്നു. തുടർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ കേരള പൊലീസ് തമിഴ്‌നാട് പൊലീസിന് കൈമാറിയത്.
തമിഴ്‌നാട്ടിലെ ഒരു മുതിർന്ന പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുൾപ്പെടെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം തമിഴ്‌നാട് പൊലീസിന്‍റെ ഭാഗത്തുനിന്ന് പ്രതികളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.