വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് പി.ജെ ജോസഫ് - പ്രോസിക്യൂഷന്‍റെ പിഴവു മൂലം
വാളയാറിൽ ആദ്യത്തെ കുട്ടി മരിച്ചപ്പോൾ ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ദുരന്തം ആവർത്തിക്കില്ലായിരുന്നു.
തിരുവനന്തപുരം: പോക്സോ കേസുകളിലെ പ്രതികള്‍ കൂടുതലും രക്ഷപ്പെടുന്നത് പ്രോസിക്യൂഷന്‍റെ പിഴവ് മൂലമാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. വാളയാറിൽ ആദ്യത്തെ കുട്ടി മരിച്ചപ്പോൾ ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ദുരന്തം ആവർത്തിക്കില്ലായിരുന്നു. വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലയിലെ ഭവനനിർമാണം സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.