തിരുവനന്തപുരം:ഓട്ടോറിക്ഷ തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. നാലാഞ്ചിറ സ്വദേശി ജിതിൻ രാജ് ആണ് പേരൂർക്കട പൊലീസിൻ്റെ പിടിയിലായത്. കേശവദാസപുരം ജ്യോതി നഗറിൽ പ്രമുഖ കുമാറിനെയാണ് കഴിഞ്ഞ സെപ്റ്റംബർ പത്തിന് ജിതിൻ രാജിൻ്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്നു പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
ഓട്ടോറിക്ഷ തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; മുഖ്യപ്രതി പിടിയിൽ - ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം
കേശവദാസപുരം ജ്യോതി നഗറിൽ പ്രമുഖ കുമാറിനെയാണ് കഴിഞ്ഞ സെപ്റ്റംബർ പത്തിന് ജിതിൻരാജിൻ്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്
ഓട്ടോറിക്ഷ തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; മുഖ്യപ്രതി പിടിയിൽ
പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുടപ്പനക്കുന്നിലെ ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ആക്രമണ കേസുകളും മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്. ജിതിൻ രാജിനെ ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു.