എസ്.വി പ്രദീപിന്റെ അപകട മരണം; ദൃക്സാക്ഷികളെ കണ്ടെത്തി
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപ് ടിപ്പറിടിച്ച് മരിച്ച സംഭവത്തില്‍ രണ്ട് ദൃക്സാക്ഷികള്‍ പൊലീസില്‍ മൊഴി നല്കി.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്വി പ്രദീപ് ടിപ്പറിടിച്ച് മരിച്ച സംഭവത്തിൽ ദൃക്സാക്ഷികളായ രണ്ടു പേരെ കണ്ടെത്തി. അപകടസമയത്ത് അതുവഴി ഇരുചക്രവാഹനത്തിൽ കടന്നുപോയ നെയ്യാറ്റിൻകര സ്വദേശികളായ അമ്മയും മകളുമാണ് പൊലീസിന് മുന്നിലെത്തിയത്. ഓവർടേക്ക് ചെയ്യുന്നതിനിടെ പ്രദീപിന്റെ സ്കൂട്ടറിൽ ടിപ്പർ ലോറിയുടെ പുറകുവശം തട്ടുകയായിരുന്നു എന്നാണ് ഇവരുടെ മൊഴി. അപകടസമയത്ത് ആ വഴി കടന്നുപോയ രണ്ട് ഇരുചക്രവാഹനങ്ങളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയത്.