കേരളം

kerala

ETV Bharat / state

ഫാ.തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ - കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ

താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്‌തമായ തെളിവുകൾ കോടതിക്ക് മുൻപിൽ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർ .

abhaya case  cbi court  sister sefi  കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ  തിരുവനന്തപുരം
അഭയ കേസ്; ഫാ.തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ

By

Published : Nov 20, 2020, 4:15 PM IST

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്‌തമായ തെളിവുണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർ. സെഫിയും താനും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും തന്‍റെ ഉള്ളിൽ കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്‌തമായ തെളിവുകൾ കോടതിക്ക് മുൻപിൽ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർ വാദിച്ചു. മൂന്നാം പ്രതി സെഫി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്‍റെ പിന്നിൽ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്‍റെ ക്രിമിനൽ ബുദ്ധിയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഫാ.തോമസ് കോട്ടൂർ, സിസ്‌റ്റർ സെഫി എന്നിവർക്കെതിരെയുള്ള പ്രോസിക്യൂഷൻ അന്തിമ വാദം തിങ്കളാഴ്ചയും തുടരും.

ABOUT THE AUTHOR

...view details