- സത്യം തെളിഞ്ഞെന്ന് ജോമോൻ പുത്തൻപുരയ്‌ക്കൽ
അഭയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി നാളെ
11:45 December 22
11:25 December 22
- പ്രതികളെ ഉടൻ ജില്ലാ ജയിലിലേക്ക് മാറ്റും
11:23 December 22
- കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തി
11:13 December 22
- ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും
11:07 December 22
- കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരും സെബിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി
10:59 December 22
- കോടതി നടപടികൾ ആരംഭിച്ചു
10:51 December 22
- ഫാ. തോമസ് കോട്ടൂരും സെഫിയും കോടതി മുറിയിൽ പ്രവേശിച്ചു
10:45 December 22
- പ്രതിഭാഗം അഭിഭാഷകർ കോടതി മുറിയിലെത്തി
- സാമൂഹിക അകലം പാലിച്ചാണ് കോടതിക്കുള്ളിലെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്
10:43 December 22
- സിബിഐ പ്രോസിക്യൂട്ടർ കോടതി മുറിയിൽ പ്രവേശിച്ചു
10:41 December 22
- സിബിഐ സംഘം കോടതിയിലെത്തി
- സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ.സനൽ കുമാർ കോടതിയിലെത്തി
- സിബിഐ സംഘവും കോടതിയിലെത്തി
- പ്രതികളായ ഫാ. തോമസ് കോട്ടൂരും സി. സെഫിയും കോടതിയിലെത്തി
- കോടതി പരിസരത്ത് വൻ ജന തിരക്ക്
10:12 December 22
1992 മാർച്ച് 27ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്
തിരുവനന്തപുരം: കേരളത്തെ നടുക്കിയ സംഭവമാണ് സിസ്റ്റർ അഭയയുടെ കൊലപാതകം. സംഭവം നടന്ന് 28 വർഷവും ഒമ്പത് മാസവും തികയുന്നു. തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ.സനൽ കുമാറാണ് വിധി പറയുന്നത്. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറിലാണ് അഭയയുടെ മൃതദേഹം കണ്ടെത്തിയത്.