കേരളം

kerala

ETV Bharat / state

Madani Return to Kerala | അബ്‌ദുല്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും ; തിരുവനന്തപുരത്ത് നിന്നും റോഡ് മാര്‍ഗം കൊല്ലത്തേക്ക്

ജൂലൈ 17നാണ് അബ്‌ദുല്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 15 ദിവസത്തില്‍ ഒരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സയ്‌ക്ക് പൊലീസ് അനുമതിയോടെ പോകാം.

അബ്‌ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും  Abdul Nazar Madani will arrive in Kerala today  തലസ്ഥാനത്ത് നിന്നും റോഡ് മാര്‍ഗം കൊല്ലത്തേക്ക്  അബ്‌ദുൾ നാസര്‍ മദനി  സുപ്രീംകോടതി  സുപ്രീംകോടതി വാര്‍ത്തകള്‍  സുപ്രീംകോടതിപുതിയ വാര്‍ത്തകള്‍  News updates  latest news in kerala
അബ്‌ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും

By

Published : Jul 20, 2023, 11:56 AM IST

തിരുവനന്തപുരം:അബ്‌ദുല്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. ജാമ്യവ്യവസ്ഥകളിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് മദനി കേരളത്തിലേക്കെത്തുന്നത്. രാവിലെ 9 മണിക്ക് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് തിരിക്കുന്ന മദനി 12.40ന് തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ എത്തും. തുടർന്ന് കാർ മാർഗം അൻവാര്‍ശേരിയിലേക്ക് പോകും.

കുടുംബവും പിഡിപി പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം 15 ദിവസത്തിൽ ഒരിക്കൽ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് വിചാരണ കോടതിയിൽ എത്തിയ സാഹചര്യത്തിലാണ് മദനിയുടെ യാത്രക്ക് അവസരം ഒരുങ്ങിയത്.

കൊല്ലം ജില്ലയ്‌ക്ക് പുറത്തേക്ക് ചികിത്സ ആവശ്യങ്ങള്‍ക്കായി പൊലീസ് അനുമതിയോടെ പോകാം. എന്നാൽ നാട്ടിൽ പോകാൻ കർണാടക പൊലീസിന്‍റെ അകമ്പടി വേണമെന്നോ, കേരള പൊലീസ് സുരക്ഷ നൽകണമെന്നോ കോടതി നിർദേശിച്ചിട്ടില്ല. അസുഖ ബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാര്‍ശേരിയിൽ കഴിഞ്ഞ ശേഷമെ ചികിത്സ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് ലഭ്യമാകുന്ന വിവരം.

ബെംഗളൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ മാറ്റിയാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ മദനിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. നേരത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയില്‍ നിന്നും കൊല്ലത്തേക്ക് ആരംഭിച്ച യാത്ര അഞ്ച് കിലോമീറ്റർ പിന്നിട്ട ശേഷമാണ് മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിന് വേണ്ടി ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മദനി ജൂണ്‍ 26നാണ് കേരളത്തില്‍ എത്തിയത്. ബെംഗളൂരുവില്‍ നിന്നും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ പിഡിപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന അദ്ദേഹം ആദ്യം പിതാവിനെ സന്ദര്‍ശിക്കുമെന്നായിരുന്നു അന്ന് അറിയിച്ചത്.

അഞ്ചര വര്‍ഷത്തിന് ശേഷമാണ് പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മദനി കേരളത്തില്‍ എത്തിയത്. മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിരുന്നു അദ്ദേഹം അവസാനം കേരളത്തില്‍ വന്നത്. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ സുപ്രീം കോടതി നേരത്തെ തന്നെ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ മദനിക്ക് സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ ചെലവും അദ്ദേഹം വഹിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ നിബന്ധനയെ തുടര്‍ന്നാണ് യാത്ര വൈകിയത്.

ഇത്രയും വലിയ ചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു അന്ന് അദ്ദേഹം സ്വീകരിച്ചത്. കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് ചെലവില്‍ ഇളവും നല്‍കിയ സാഹചര്യത്തിലായിരുന്നു അദ്ദേഹം കേരളത്തിലേക്ക് എത്താമെന്ന് തീരുമാനിച്ചത്.

Also Read:Abdul Nazar Madani | മഅദനിക്ക് സ്വന്തം നാട്ടില്‍ തങ്ങാം, ജാമ്യവ്യവസ്ഥയില്‍ ഇളവുമായി സുപ്രീം കോടതി

ABOUT THE AUTHOR

...view details