സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രം പൊങ്കാലയ്ക്കുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. ചൊവ്വാഴ്ച ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷ പരിപാടികൾക്ക് തുടക്കമാകും. 20നാണ് ലോക പ്രശസ്തമായ പൊങ്കാല. ക്ഷേത്ര ട്രസ്റ്റിന്‍റെയും തിരുവനന്തപുരം നഗരസഭയുടെയും നേതൃത്വത്തിലാണ് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലേതു പോലെ ഈ വർഷവും പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ പൊങ്കാലദിവസം പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാല 20ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍ - സ്ത്രീകളുടെ ശബരിമല
ചൊവ്വാഴ്ച ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും.
ആറ്റുകാല്‍ പൊങ്കാല
അതേസമയം പൊങ്കാലയുടെ വരവറിയിച്ച് നഗരത്തിലെങ്ങും പൊങ്കാല കലം വിൽപ്പനക്കാർ നിരന്നുകഴിഞ്ഞു. കഴിഞ്ഞ തവണത്തേതിൽ നിന്ന് ഇത്തവണ പൊങ്കാല കലങ്ങളുടെ വില വർധിച്ചതായി കച്ചവടക്കാർ പറയുന്നു. പൊങ്കാലയോട് അനുബന്ധിച്ച് വനിതാ പൊലീസുകാർ ഉൾപ്പെടെ ആയിരത്തിലേറെ പേർ നഗരത്തിൽ സുരക്ഷയൊരുക്കും.