തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം. മാണിയെ പ്രതിക്കൂട്ടിലേയ്ക്ക് തള്ളിവിട്ടത് ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചനയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താക്കളും ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ്. കെ.എം മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നും എ. വിജയരാഘവൻ പറഞ്ഞു.
ബാർക്കോഴ കേസ്; പ്രസ്താവനയിൽ വിശദീകരണവുമായി എ. വിജയരാഘവൻ
ബാർ കോഴക്കേസിൽ കെ.എം മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചനയെന്ന് എ. വിജയരാഘവൻ.
ബാർക്കോഴ കേസ്
യു.ഡി.എഫിന്‍റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമാണ് ബാർക്കോഴക്കെതിരെ എൽഡിഎഫ് നടത്തിയത്. അത് ശരിയായിരുന്നുവെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. കൃത്യമായ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായിരുന്നു സമരം. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ബാർക്കോഴക്കെതിരെ നടത്തിയ സമരത്തെ എൽഡിഎഫ് നിരാകരിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും എ. വിജയരാഘവൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Last Updated : Sep 25, 2020, 8:22 PM IST