തിരുവനന്തപുരം:സെക്രട്ടേറിയറ്റ് പടിക്കലെ സമരങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സമരം നടത്തുന്നത് ഇല്ലാത്ത ഒഴിവിൽ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണെന്നും ഇത് പ്രയോഗികമായ ആവശ്യമല്ലെന്നും വിജയരാഘവൻ പറഞ്ഞു. തൊഴിൽ ഇല്ലായ്മ രൂക്ഷമാക്കിയത് കോൺഗ്രസിന്‍റെ നടപടികളാണെന്നും മോദിയുടെ ബ്രാഞ്ച് ഓഫീസായി കെപിസിസി ഓഫീസ് മാറിയെന്നും വിജയരാഘവൻ ആരോപിച്ചു.
മോദിയുടെ ബ്രാഞ്ച് ഓഫീസായി കെപിസിസി ഓഫീസ് മാറിയെന്ന് എ. വിജയരാഘവന്‍ - psc rank holders protest
റാങ്ക് ഹോൾഡേഴ്‌സിനെ മുന്നിൽ നിർത്തി നാട്ടിൽ അക്രമം അഴിച്ച് വിടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും എ. വിജയരാഘവന്‍
മോദിയുടെ ബ്രാഞ്ച് ഓഫീസായി കെപിസിസി ഓഫീസ് മാറി: എ വിജയരാഘവന്‍
കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരം നടത്തുന്നില്ലെന്നും റാങ്ക് ഹോൾഡേഴ്‌സിനെ മുന്നിൽ നിർത്തി നാട്ടിൽ അക്രമം അഴിച്ച് വിടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും ഇത് നാട് അംഗീകരിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സമരാഭാസങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരത്ത് തുടങ്ങിയ സമരമെന്നും വിജയരാഘവൻ പറഞ്ഞു.