കേരളം

kerala

ETV Bharat / state

ബിജെപിക്കെതിരായ ബദല്‍ രാഷ്ട്രീയ നീക്കത്തിന് വിജയം ശക്തി പകരും: എ. വിജയരാഘവന്‍

1957ലെ ഇടത് സര്‍ക്കാറിനെ അട്ടിമറിച്ച വിമോചന സമര ശക്തി ഇടത് ജയം തടയുന്നതിന് ശക്തമായ ശ്രമം ഈ തെരഞ്ഞെടുപ്പിലും നടത്തിയെന്ന് എ വിജയരാഘവൻ പറഞ്ഞു.

a vijayaragavan  ldf victory  udf  election  ബിജെപി  നിയമസഭാ തെരഞ്ഞെപ്പ്  എ.വിജയരാഘവന്‍  വിമോചന സമരം
ബിജെപിക്കെതിരായ ബദല്‍ രാഷ്ട്രീയ നീക്കത്തിന് വിജയം ശക്തി പകരും: എ.വിജയരാഘവന്‍

By

Published : May 4, 2021, 7:50 PM IST

തിരുവനന്തപുരം: ദേശീയ പ്രാധാന്യമുള്ള ചരിത്ര വിജയമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നേടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ബിജെപിക്കെതിരായ ബദല്‍ രാഷ്ട്രീയ നീക്കത്തിന് ശക്തി പകരാന്‍ ഈ വിജയം സഹായിക്കുമെന്നും വിജയരാഘവന്‍ അവകാശപ്പെട്ടു. 1957ലെ ഇടത് സര്‍ക്കാറിനെ അട്ടിമറിച്ച വിമോചന സമര ശക്തി ഇടത് ജയം തടയുന്നതിന് ശക്തമായ ശ്രമം ഈ തെരഞ്ഞെടുപ്പിലും നടത്തി.

ബിജെപിക്കെതിരായ ബദല്‍ രാഷ്ട്രീയ നീക്കത്തിന് വിജയം ശക്തി പകരും: എ.വിജയരാഘവന്‍

അന്നത്തേതുപോലെ വര്‍ഗീയ ശക്തികളെ ഏകോപിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറും ഏജന്‍സികളെ നിയമവിരുദ്ധമായി ഇടപെടുത്തി സംസ്ഥാനത്തെ വികസനത്തെ തടസപെടുത്താനാണ് ശ്രമിച്ചത്. ഇതിനെല്ലാമാണ് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കിയത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details