തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതിയുടെ പരാതി. വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദിച്ചുവെന്നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സെപ്റ്റംബർ 14ന് കോവളം സൂയിസൈഡ് പോയിന്‍റിന് സമീപത്ത് വച്ചാണ് സംഭവം.
അകാരണമായി മര്‍ദിച്ചു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപികയുടെ പരാതി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദിച്ചുവെന്ന് പെരുമ്പാവൂർ എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതിയുടെ പരാതി
അകാരണമായി മര്‍ദിച്ചു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക പരാതി നല്‍കി
ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദിച്ചെന്നാണ് യുവതിയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പൊലീസിന് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് വ്യക്തമാക്കി.