കേരളം

kerala

ETV Bharat / state

എ. ഷാജഹാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റു - സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

2026 മാർച്ച് 30 വരെയാണ് കാലാവധി

a shajahan  state election commissioner  state election commissioner kerala  എ. ഷാജഹാൻ  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ  കേരള തെരഞ്ഞെടുപ്പ് കമ്മിഷണർ
എ. ഷാജഹാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റു

By

Published : Mar 31, 2021, 7:07 PM IST

തിരുവനന്തപുരം:സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എ. ഷാജഹാൻ ചുമതലയേറ്റു. 2026 മാർച്ച് 30 വരെയാണ് കാലാവധി. പദവി ഏറ്റെടുത്ത ശേഷം രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ച നടത്തി.

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഷാജഹാൻ കമ്മിഷണറായി ചുമതലയേറ്റത്. കൊല്ലം ജില്ലാ കലക്‌ടറായും പൊതുവിദ്യാഭ്യാസം, കായിക യുവജനക്ഷേമം, ന്യൂനപക്ഷക്ഷേമം, സാമൂഹിക നീതി, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്. ഗ്രാമ വികസന കമ്മിഷണർ, പഞ്ചായത്ത് നഗരകാര്യ ഡയറക്‌ടർ, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details