കേരളം

kerala

ETV Bharat / state

തനത് ശൈലിയില്‍ പരാജയം വിശദീകരിച്ച് എ സമ്പത്ത് - ആറ്റിങ്ങൽ

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എ സമ്പത്ത്.

എ സമ്പത്ത്

By

Published : May 24, 2019, 11:51 AM IST

Updated : May 24, 2019, 12:27 PM IST

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി ആറ്റിങ്ങലിലെ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന എ സമ്പത്ത്. വലിയ ചുഴലിയിൽ ആന വരെ പറന്നു പോകുമ്പോൾ ആട്ടിൻകുട്ടിയുടെ കാര്യം പറയേണ്ടതുണ്ടോ എന്നാണ് സമ്പത്ത് ചോദിച്ചത്. പരാജയത്തിന്‍റെ കാരണങ്ങൾ പാർട്ടി പരിശോധിക്കും. പരാജയപ്പെട്ടു എന്നതുകൊണ്ട് പൊതു രംഗത്തു നിന്ന് ഒളിച്ചോടില്ലെന്നും സമ്പത്ത്. തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച എല്ലാവർക്കുമുളള നന്ദിയും അദ്ദേഹം അറിയിച്ചു. തനിക്ക് വോട്ടു ചെയ്തവർക്കും തനിക്ക് എതിരായി പ്രവർത്തിച്ചവർക്കും നന്ദി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരേയും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ആദ്യന്തം പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും നന്ദിയോടെ സ്മരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി ആറ്റിങ്ങലിലെ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന എ സമ്പത്ത്
Last Updated : May 24, 2019, 12:27 PM IST

ABOUT THE AUTHOR

...view details