തിരുവനന്തപുരം: ബസ് ചാർജ് വര്‍ധനവില്‍ അന്തിമ തീരുമാനം മന്ത്രിസഭ യോഗത്തിന്‍റേതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് ഗതാഗത വകുപ്പ് പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കൊവിഡ് കാലത്തേക്ക് മാത്രമായിരിക്കും വർധന. സ്ഥിരമായി നിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥി സംഘടനകൾ ഉൾപ്പടെയുള്ളവരുമായി ചർച്ച ആവശ്യമാണ്. ഇടക്കാല റിപ്പോർട്ടാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ബസ് ചാർജ് വർധന; സ്ഥിര വർധന വിദ്യാർഥി സംഘടകൾ അടക്കമുള്ളവരുമായി ചർച്ച ചെയ്ത ശേഷമെന്ന് ഗതാഗതമന്ത്രി - bus charge hike kerala news
ചാർജ് വർധനയില്‍ അന്തിമ തീരുമാനം മന്ത്രിസഭയുടേതാണ്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ഇത് സംബന്ധിച്ച ഇടക്കാല ശുപാർശ കൈമാറി
ബസ് ചാർജ് വർധന; സ്ഥിര വർധന വിദ്യാർഥി സംഘടകൾ അടക്കമുള്ളവരുമായി ചർച്ച ചെയ്ത ശേഷമെന്ന് ഗതാഗതമന്ത്രി
സംസ്ഥാനത്തെ മിനിമം ബസ് ചാർജ് 10 രൂപയാക്കാനാണ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നല്‍കിയ റിപ്പോർട്ടില്‍ ശുപാർശ ചെയ്തത്. വിദ്യാർഥികളുടെ നിരക്ക് 50 ശതമാനം വർധിപ്പിക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.