തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് 280 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. പൊതുമേഖല സ്ഥാപനങ്ങളുടെ ഉല്‍പാദനം 3442 കോടി രൂപയായി ഉയര്‍ന്നു. നേരത്തെ ഉല്‍പാദനം 2799 കോടി രൂപയായിരുന്നു. 2015- 2016ല്‍ നഷ്‌ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് 102 കോടി രൂപ ലാഭത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് . 300 കോടി രൂപ വായ്‌പ അനുവദിക്കും .വായ്‌പക്കുള്ള പലിശ സര്‍ക്കാര്‍ അടക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
- ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്‌ട്‌സിന് 21.5 കോടി
- ട്രാവന്‍കൂര്‍ സിമന്‍റ്സിന് 10 കോടി
- കെ.എസ്.ഡി.പിക്ക് 20 കോടി
- കെല്‍ട്രോണിന് 21 കോടി
- ട്രാക്കോ കേബിള്‍സിന് 9 കോടി
- കേരള ഓട്ടോമൊബെല്‍സിന് 13.6 കോടി
- സിഡ്കോ - 17.9 കോടി
- ബാംബൂ കോര്‍പ്പറേഷൻ - 5.8 കോടി
- ഹാൻഡി ക്രാഫ്‌റ്റ് കോർപ്പറേഷൻ - 5 കോടി
- സ്‌പിന്നിംഗ് മില്ലുകൾ - 33.8 കോടി