തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ രാജ്യാന്തര തുറമുഖ ക്രൂചേഞ്ച് 201ൽ എത്തി. സൗദി അറേബ്യയിൽ നിന്നു സിങ്കപ്പൂരിലേക്കു പോകുന്ന എസ്‌ടിഐ സ്റ്റെഡ് ഫാസ്റ്റ് എന്ന കപ്പലാണ് 201-ാമതായി ക്രൂചേഞ്ചിന് എത്തിയത്. ഇതു കൂടാതെ ഇന്നലെ മൂന്ന് കപ്പലുകളും അടുത്തു. ഒരു ദിവസം നാല് കപ്പലുകൾ ക്രൂചേഞ്ചിനായി എത്തുന്നത് വിഴിഞ്ഞത്ത് അപൂർവമാണ്.
വിഴിഞ്ഞത്ത് ക്രൂ ചേഞ്ച് 200 കടന്നു - crew change in vizhinjam port
സൗദിയില്‍ നിന്നും സിങ്കപ്പൂരിലേക്കു പോകുന്ന എസ്‌ടിഐ സ്റ്റെഡ് ഫാസ്റ്റ് എന്ന കപ്പലാണ് 201-ാമതായി വിഴിഞ്ഞത്ത് ക്രൂചേഞ്ചിന് എത്തിയത്. ഇന്നലെ നാല് കപ്പലുകളാണ് ക്രൂചേഞ്ചിനായി വിഴിഞ്ഞത്തെത്തിയത്.
കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് ജൂലൈ 15ന് വിഴിഞ്ഞത്ത് ആദ്യമായി തുടക്കമിട്ട ക്രൂ ചേഞ്ചിലൂടെ ഇതുവരെ കേരള മാരിടൈം ബോർഡിന് രണ്ടേകാൽ കോടി രൂപ ആങ്കറേജ് ഫീസ് ഇനത്തിൽ വരുമാനമായി ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പ്രതിദിനം ഒരു കപ്പൽ എന്ന നിലയ്ക്ക് ഈ മാസം മുഴുവനും ഇവിടെ ക്രൂചേഞ്ച് നടക്കുമെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.
കപ്പലിലെ നിശ്ചിത മാസത്തെ ജോലി സമയം പൂർത്തിയാക്കിയ ജീവനക്കാർ കരയിൽ ഇറങ്ങുന്നതും പകരം ജീവനക്കാർ തിരികെ കയറുന്നതുമാണ് ക്രൂചേഞ്ച്. കൊവിഡ് കാലത്ത് ഇതര തുറമുഖങ്ങൾ ക്രൂചേഞ്ചിന് അനുമതി നൽകാത്തത് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഇതിനിടെയാണ് വിഴിഞ്ഞത്ത് സാധ്യത തെളിയുന്നത്. ക്രൂചേഞ്ചിലൂടെ 3232 പേരാണ് ഇവിടെ വന്നു പോയത്.