തിരുവനന്തപുരം: തലസ്ഥാനത്ത് വലിയ രീതിയിൽ രോഗം പടരുന്നുവെന്ന് മുഖ്യമന്ത്രി. 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. കേരളത്തിൽ ഇത് 36ൽ ഒന്നാണ്. തീരമേഖലയ്ക്ക് പുറമെ പട്ടം, പാറശാല, കുന്നത്തുകാൽ, പെരുങ്കടവിള, ബാലരാമപുരം, കാട്ടക്കട പ്രദേശങ്ങളിലും രോഗം വർധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രദേശങ്ങൾക്ക് അനുയോജ്യമായ രോഗവ്യാപന നിയന്ത്രണ മാർഗം സ്വീകരിക്കും.
തലസ്ഥാനത്ത് 199 സമ്പർക്ക രോഗികൾ; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി - തലസ്ഥാനത്ത് ഗുരുതരം
പട്ടം, പാറശാല, കുന്നത്തുകാൽ, പെരുങ്കടവിള, ബാലരാമപുരം, കാട്ടക്കട പ്രദേശങ്ങളിലും രോഗം വർധിച്ചു
ജില്ലയിൽ ഇന്ന് 227 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 199 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 39,809 റൊട്ടീൽ ആർടിപിസിആർ ടെസ്റ്റുകളാണ് നടത്തിയത്. സാമൂഹിക വ്യാപനം നടന്ന സ്ഥലങ്ങളിൽ 6,983 പൂൾഡ് സെൻ്റിനൽ സാമ്പിളുകളും പരിശോധിച്ചു. ഈ മാസം നാല് മുതൽ 24,823 ആൻ്റിജൻ പരിശോധനകൾ നടത്തി. പുല്ലുവിള ഉൾപ്പെടുന്ന കടലോര മേഖലയിൽ ചൊവ്വാഴ്‌ച 1,150 ആൻ്റിജൻ ടെസ്റ്റുകൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്റർ മേഖലകളിൽ 35 ടീമുകൾ ആണ് പരിശോധനയ്ക്കായി ഉള്ളത്. ഓരോ ടീമിനും ദിവസം 50 കിറ്റുകളും സെൻ്റിനൽ സർവൈലൻസ് ടീമിന് 300 ആൻ്റിജൻ കിറ്റുകളും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.