കേരളം

kerala

ETV Bharat / state

17 വയസുകാരിയെ പീഡിപ്പിച്ച പിതാവിന്‍റെ സഹോദരന് മരണം വരെ ജീവപര്യന്തം കഠിന തടവ്

പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിന തടവ്. പെൺകുട്ടിയുടെ പിതാവിന്‍റെ സഹോദരനാണ് പ്രതി. ജീവിത കാലം മുഴുവൻ കഠിന തടവിന് വിധേയമാകണമെന്ന് കോടതി ഉത്തരവ്.

pocso case verdict in thiruvananthapuram  pocso case verdict  pocso case thiruvananthapuram  pocso case  pocso  pocso act  17 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി  പോക്‌സോ കേസ് തിരുവനന്തപുരം  പോക്‌സോ കേസ്  പോക്‌സോ  പോക്‌സോ വകുപ്പ്  പോക്‌സോ കേസ് പ്രതിക്ക് ജീവപര്യന്തം  പോക്‌സോ കേസ് പ്രതിക്ക് മൂന്ന് ജീവപര്യന്തം  മൂന്ന് ജീവപര്യന്തം
17 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ്

By

Published : Dec 1, 2022, 10:23 AM IST

തിരുവനന്തപുരം: 17 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിന തടവ്. പെൺകുട്ടിയുടെ പിതാവിന്‍റെ സഹോദരനാണ് കേസിലെ പ്രതി. ഇയാൾ ജീവിത കാലം മുഴുവൻ കഠിന തടവിന് വിധേയനാകണമെന്നാണ് കോടതി ഉത്തരവ്.

കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും വിധിച്ചു. പിഴ തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവതയ്‌ക്ക് നഷ്‌ടപരിഹാരമായി നൽകാനും വിക്‌ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും അർഹമായ നഷ്‌ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം പി ഷിബുവിൻ്റേതാണ് ഉത്തരവ്.

2014ലാണ് കേസിനാസ്‌പദമായ സംഭവം. +2 വിദ്യാർഥിയായ പെൺകുട്ടി പഠനാവശ്യങ്ങൾക്കായി പ്രതിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. വീട്ടിൽ വച്ച് പലതവണ പെൺകുട്ടി പീഡനത്തിന് ഇരയാകുകയും ഗർഭിണിയാക്കുകയും ചെയ്‌തു. തുടർന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

അന്വേഷണം പൂർത്തിയാക്കി 2014ൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും, 27 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി കട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് ഹാജരായി.

ABOUT THE AUTHOR

...view details