തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടുന്നതായി ജില്ല കലക്ടര്‍ നവജ്യോത് ഖോസെ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് നിരോധനാജ്ഞ നീട്ടുന്നത്. ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ ജില്ലയില്‍ രോഗവ്യാപനം നിയന്ത്രിക്കാനായെന്ന് കലക്ടര്‍ പറഞ്ഞു. നേരത്തെ ജില്ലയില്‍ നിരോധനാജ്ഞ ഒക്ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് നിരോധനാജ്ഞ നീട്ടി
രോഗവ്യാപനത്തെ തുടര്‍ന്ന് നവംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് നിരോധനാജ്ഞ നീട്ടുന്നത്.
ജില്ലയില്‍ 8,547 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതില്‍ നിയന്ത്രണമുണ്ട്. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നീ ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പാടില്ല. കണ്ടെയ്‌ന്‍മെന്‍റ് സോണിന് പുറത്ത് ഇന്‍ഡോര്‍ ചടങ്ങുകള്‍ക്ക് 20 പേരെ അനുവദിക്കും. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കണം. അതേസമയം ഒക്ടോബര്‍ രണ്ടിന് മുന്‍പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ നേരത്തെ നിശ്ചയച്ച പ്രകാരം നടത്തുന്നതിന് തടസമില്ലെന്നും കലക്ടര്‍ അറയിച്ചു. അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ സുരക്ഷിതമായി കഴിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വെള്ളിയാഴ്‌ച ജില്ലയില്‍ 587 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.