കൊവിഡ് വ്യാപനം തുടരുന്നു; പത്ത് ജില്ലകളിൽ നിരോധനാജ്ഞ നീട്ടി - കേരള കൊവിഡ് നിയന്ത്രണങ്ങൾ
കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിരോധനാജ്ഞ നീട്ടി. കൊല്ലം, പത്തനംതിട്ട, കോട്ടയം, അലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നവംബർ 15 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. തിരുവനന്തപുരത്തും, പാലക്കാടും നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. അതേസമയം കോഴിക്കോട് ജില്ലയിൽ ഒരാഴ്‌ച കൂടി നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒക്ടോബർ ഒന്ന് മുതൽ 31 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.