പത്തനംതിട്ട:ഓഹരി വിപണിയിലുംറമ്മി ഉള്‍പ്പെടെയുള്ളഓണ്‍ലൈന്‍ ഗെയിമുകളിലും കോടികള്‍ നഷ്‌ടപ്പെട്ട യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ ഏഴംകുളം സ്വദേശി ടെസൻ തോമസാണ് (32) മരിച്ചത്. ഇന്നലെ വൈകിട്ടാണ് ടെസനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓണ്‍ലൈന്‍ ഗെയിമിലും ഓഹരി വിപണിയിലും 2 കോടിയോളം നഷ്‌ടം; യുവാവ് മരിച്ച നിലയില്‍ - kerala news updates
അടൂര്‍ ഏഴംകുളം സ്വദേശി ടെസൻ തോമസാണ് മരിച്ചത്. ഏറെ നാളായി ഓഹരി വിപണിയിലും ഓണ്‍ലൈന്‍ ഗെയിമുകളിലും സജീവമായിരുന്നു. ഇത്തരത്തില്‍ രണ്ട് കോടിയോളം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ട്.
മരിച്ച ഏഴംകുളം സ്വദേശി ടെസൻ തോമസ് (32)
ഓഹരി വിപണിയിലും ഓണ്‍ലൈന്‍ ഗെയിമുകളിലുമായി രണ്ട് കോടിയോളം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ആദ്യം ഓഹരി വിപണിയില്‍ ചെറിയ തുക നിക്ഷേപിച്ച ടെസന്‍ തുടര്‍ന്ന് വലിയ തുകകള്‍ നിക്ഷേപിച്ചു. എന്നാല്‍ ഇടപാടുകളില്‍ വലിയ നഷ്‌ടമുണ്ടാകുകയും കൂടുതല്‍ പേരില്‍ നിന്നായി കൂടുതല്‍ പണം കടം വാങ്ങുകയും ചെയ്‌തിരുന്നു.
അടുത്തിടെയാണ് ടെസന്‍ വിവാഹിതനായത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അടൂര്‍ പൊലീസ് പറഞ്ഞു.