കേരളം

kerala

ETV Bharat / state

ലോക ക്ഷയരോഗ ദിനാചരണം

ലോക ക്ഷയരോഗ ദിനാചരണത്തിന്‍റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും സിഗ്‌നേച്ചര്‍ ക്യാമ്പയിനും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്‍റ് കലക്ടര്‍ വി ചെല്‍സാസിനി നിര്‍വഹിച്ചു.

പത്തനംതിട്ട  ക്ഷയരോഗംx  ലോക ക്ഷയരോഗ ദിനം  വി ചെല്‍സാസിനി  V Chelsasini  World Tuberculosis Day
ലോക ക്ഷയരോഗ ദിനാചരണം; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

By

Published : Mar 24, 2021, 7:46 PM IST

പത്തനംതിട്ട: ലോക ക്ഷയരോഗ ദിനാചരണത്തിന്‍റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്‍റ് കലക്ടര്‍ വി ചെല്‍സാസിനി നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള അക്ഷയ കേരളം അവാര്‍ഡ് വിതരണവും ഇതിനോടനുബന്ധിച്ച് നടന്നു.

ജില്ലയിലെ മികച്ച ചികിത്സാ യൂണിറ്റിനുള്ള അവാര്‍ഡ് തിരുവല്ല യൂണിറ്റും ഏറ്റവും മികച്ച പിഎച്ച്സിക്കുള്ള അവാര്‍ഡ് മലയാലപ്പുഴ പിഎച്ച്സിയും കരസ്ഥമാക്കി. ഏറ്റവും മികച്ച ആശാപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ടി ഷീജക്കും മികച്ച സ്പെസിമെന്‍ ട്രാൻസ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കെ വി ജോണ്‍സണിനും ലഭിച്ചു. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ സ്വകാര്യ ആശുപത്രിക്കുള്ള അവാര്‍ഡ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് നേടി. ടിബിയെ അതിജീവിച്ച ആശാപ്രവര്‍ത്തക മിനിമോളെ ചടങ്ങിൽ ആദരിച്ചു.

ABOUT THE AUTHOR

...view details