പത്തനംതിട്ട : ക്വാന്‍റൈനില്‍ ആളുകള്‍ കഴിയുന്ന വീടിനെ അയല്‍പക്കക്കാർ പോലും ഭയാശങ്കയോടെ കാണുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ അയൽവാസിയായ യുവതിക്ക് സ്വന്തം വീട്ടിൽ ക്വാറന്‍റൈന്‍ സൗകര്യമൊരുക്കി നൽകി വ്യത്യസ്തയാവുകയാണ് വിജയകുമാരിയെന്ന വീട്ടമ്മ. തിരുവല്ല പെരിങ്ങര 10-ാം വാർഡിൽ പ്രസാദ് ഭവനില്‍ വിജയ കുമാരിയാണ് പോണ്ടിച്ചേരിയില്‍ നിന്നും എത്തിയ വനിത ഡോക്ടർക്ക് സ്വന്തം വീട്ടിൽ ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കി നൽകിയത്. ഒന്നരയാഴ്ചക്കാലമായി നിരീക്ഷണത്തിൽ തുടരുന്ന യുവതിക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതും വിജയകുമാരി തന്നെ.
അയൽവാസിയായ യുവതിക്ക് സ്വന്തം വീട്ടിൽ ക്വാറന്‍റൈൻ സൗകര്യമൊരുക്കി വീട്ടമ്മ - quarantine
തിരുവല്ല പെരിങ്ങര 10-ാം വാർഡിൽ പ്രസാദ് ഭവനില്‍ വിജയ കുമാരിയാണ് പോണ്ടിച്ചേരിയില്‍ നിന്നും എത്തിയ വനിത ഡോക്ടർക്ക് സ്വന്തം വീട്ടിൽ ക്വാറന്‍റൈന്‍ സംവിധാനം ഒരുക്കി നൽകിയത്.
പോണ്ടിച്ചേരിയിലെ ജിപ്മര്‍ മെഡിക്കല്‍ കോളജിലെ ആയുർവേദ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടറായ യുവതി കഴിഞ്ഞ 29 നാണ് നാട്ടിലെത്തിയത്. വീട്ടില്‍ സഹോദരന്‍റെ കുട്ടി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കാനായിരുന്നു യുവതിയുടെ തീരുമാനം. ഈ വിവരമറിഞ്ഞ വിജയകുമാരി സ്വന്തം വീട്ടിൽ ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാനുള്ള സന്നദ്ധത യുവതിയുടെ വീട്ടുകാരെയും ആരോഗ്യ പ്രവർത്തകരെയും അറിയിക്കുകയായിരുന്നു. മകൻ പ്രസാദും അമ്മയുടെ തീരുമാനത്തിന് പിന്തുണ നൽകി.
വിജയകുമാരിയും മകൻ പ്രസാദും കൊവിഡ് നിർദേശങ്ങൾ പാലിച്ച് വീടിന്‍റെ താഴെനിലയില്‍ തന്നെയാണ് താമസം. രോഗത്തിനെതിരെ ജാഗ്രതവേണം, എന്നാല്‍ അതിന്‍റെ പേരില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടാകുന്ന ഒറ്റപ്പെടുത്തലുകള്‍ ശരിയല്ലെന്നാണ് വിജയ കുമാരിയുടെ അഭിപ്രായം.